പ്രണയത്തിന്റെ മധുരം കാല്പനികതയിലും
ജീവിതത്തിന്റെ മധുരം യാഥാർധ്യത്തിലുമാണ് .
നോവുകളെ അറിയാതെ സ്നേഹിച്ചു പോകുന്നു ഞാൻ
ഓർമ്മയുടെ ഏടുകൾ ചിക്കി ചികയുന്നു
നഷ്ട സൌഹൃദം , ഗൃഹാതുരത്വം ,വിരഹം ,ഒറ്റപ്പെടൽ
എല്ലാം ഓർക്കുവാൻ സുഖമുള്ള നൊന്പരങ്ങളാണ്
എന്തെന്നാൽ ഇവയെല്ലാം എന്നെ കുറിച്ചാണ്,
ഞാൻ മാത്രമറിയുന്ന എന്നെ കുറിച്ച്..
വ്യഥിത മോഹങ്ങൾ തൻ ചിറകുകളിലേറി ഞാൻ
ദിക്കറിയാതെ പറന്നലഞ്ഞു
അതിര് ഏതും ഇല്ലെന്നോതുന്ന വാനവും
നനുത്ത മഞ്ഞിൻ കുളിരും നിലാവും
മാടി വിളിക്കുന്നിതേകാന്ത താരവും.
അതിര് ഏതും ഇല്ലെന്നോതുന്ന വാനവും
നനുത്ത മഞ്ഞിൻ കുളിരും നിലാവും
മാടി വിളിക്കുന്നിതേകാന്ത താരവും.
സ്വപ്നങ്ങളിൽ ഞാൻ നിർഭയം വിഹരിച്ചു
മണ്ണിൽ അപ്രാപ്യമാം ഏതോ തലങ്ങളിൽ..
ഒടുവിൽ ,
കനവുകൾ പാതി മുറിച്ചു പകലെത്തിയെങ്കിലും
നഷ്ടമായില്ലെനിക്കവയൊന്നുമേ
നിദ്ര തൻ അബോധ തലങ്ങളിൽ എവിടെയോ
കാത്തു നില്പാണവർ , പിന്നെയും ഓടി വന്നാശ്ലേഷിക്കാൻ
ഒന്ന് കണ്‍പൂട്ടുകയേ വേണ്ടൂ...
-R .
ഒടുവിൽ ,
കനവുകൾ പാതി മുറിച്ചു പകലെത്തിയെങ്കിലും
നഷ്ടമായില്ലെനിക്കവയൊന്നുമേ
നിദ്ര തൻ അബോധ തലങ്ങളിൽ എവിടെയോ
കാത്തു നില്പാണവർ , പിന്നെയും ഓടി വന്നാശ്ലേഷിക്കാൻ
ഒന്ന് കണ്‍പൂട്ടുകയേ വേണ്ടൂ...
-R .
nice.. liked the second para better than the first.
ReplyDeleteVery Good!
ReplyDeleteNot sure the fond problem is at my end or your.
Nice, if you could look in to it.
the font looks fine to me in my computer..
ReplyDelete