'ആരാച്ചാർ' വായിച്ചു കൊണ്ടിരിക്കുന്നു..brilliance ..exceptional narration ..എത്ര ആധികാരികതയോടു കൂടിയാണ് ഓരോ വരികളും എഴുതിയിരിക്കുന്നതു. തീർത്തും വ്യത്യസ്തമായ ഒരു ലോകത്ത് , മറ്റൊരു കാലഘട്ടത്തിലേക്ക് ടൈം ട്രാവൽ നടത്തുന്നപോലെ . വീട്ടുകാര്യങ്ങൾ നോക്കുന്നതിനിടയിൽ വീണുകിട്ടുന്ന അൽപ സമയങ്ങളിൽ ആണ് വായന ,അതിനാൽ വായന വളരെ പതിയെ മുന്നോട്ടു പോകുന്നു. ഹെവി സ്റ്റഫ് ആണ്.
പക്ഷെ മീരയുടെ കഥകളിലെ സ്ത്രീകൾ എപ്പോളും എന്നെ അസ്വസ്ഥ ആക്കുന്നുണ്ട് . മീരയുടെ നോവെല്ലകൾ എന്ന ചെറുകഥ സമാഹാരം - പാതി വായിച്ചപ്പോൾ ഡിപ്രെഷൻ അടിച്ചുപോയി . പ്രത്യേകിച്ചും "ആ മരത്തെയും മറന്നു മറന്നു
ഞാൻ "- നായികയുടെ പേര് രാധിക എന്നായത് കൊണ്ടാണോ എന്നറിയില്ല അവൾ എത്തപ്പെട്ട അവസ്ഥയോർത്തു രണ്ടു ദിവസം എനിക്കുറങ്ങാൻ കഴിഞ്ഞില്ല . പിന്നെ മീരാസാധു , ഒടുക്കം ഒരു ഞെട്ടൽ ആയിരുന്നു ..
ആരാച്ചാർ ഇതുവരെ വായിച്ചതിൽ ചേതന യും പലപ്പോഴും ഈ ജനുസ്സിലേക്കു വീഴുന്നപോലെ ഒരു ഭയം .. but a compelling story ,താഴെ വയ്ക്കാനും തോന്നുന്നില്ല . വായിച്ചു തീർക്കും (വായിച്ചവർ suspense പൊളിക്കണ്ടാട്ടൊ ...)

her portrayal of woman is tragic ,deep & depressing at times .
സ്ത്രീകളെ നിസ്സഹായതയുടെ കൊടുംകയങ്ങളിലെറിഞ്ഞുകളയും അവർ. ആ കയങ്ങളിൽ നില തെറ്റി ,പ്രതികരിക്കാനാകാതെ , വരിഞ്ഞു മുറുക്കപ്പെടുന്ന സ്ത്രീകളുടെ ഒരവസ്ഥ വായനക്കാരനുമുണ്ടാകും .

-R
No comments:
Post a Comment