Wednesday, November 11, 2015

A Bedtime Story..

Today during bedtime when I was tucking in my daughter ,she told that 'she' will tell a bedtime story this time.
The bedtime story as told by my daughter...
--------------------------------------------------
"There were two hearts. A Mommy heart and a Daddy heart. Both were walking.Then Mommy heart got lost. Daddy heart was looking for Mommy heart.He could not find her. He saw a magic chamber and the chamber had lots of keys in it. Each key will open a room in the heart" ( however the keys don't have a part in the rest of the story).
I got very curious by this time, and prompted her with "what happens next?"
She continued " a snow man had kidnapped Mommy heart" (! She is watching way too much of Frozen and Olaf I guess:-))
I asked "Did Daddy heart find Mommy heart?"
"Mommy heart was in the middle of a river. Daddy heart went to Mommy heart and kissed her. Then Mommy heart and Daddy heart walked together chatting. They talked and talked and talked.....The End."

Oh my...I am so so surprised by her imagination. I couldn't sleep any more and thought to pen it down before I forget. Rather than imagination , I think kids observe many things that we take as granted. Though Mommy heart and Daddy heart may fight at times and seems to be lost, her little heart is so damn sure that Mommy heart and Daddy heart love each other so much and no matter whoever kidnaps Mommy heart, Daddy heart can bring her back with his love coated warm kiss!!

And I guess that assurance is the best gift parents can give to their child..


-R.

Saturday, November 7, 2015

മഴ

മഴയെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു..
എന്തെന്നാൽ , മഴ ഒരു ഓർമ്മപ്പെടുത്തൽ  ആണ്
ആർദ്രമായ  ഒരു സ്നേഹ സ്പർശമാണ്
സ്വപ്നങ്ങളിലെ നിത്യ സൗഹൃദമാണ്
പക്ഷേ ,
മഴയ്ക്ക് എൻറെ പ്രണയം അറിയില്ല
എന്നെ പോലെ എത്ര പേർ മഴയെ ഇഷ്ടപെടുന്നു !
മഴയ്ക്ക്‌ ഒരാളെ മാത്രം സ്നേഹിക്കാൻ കഴിയില്ല .
മഴയിൽ നനഞ്ഞ ബാല്യം
ചെളി മണ്ണിൽ പതിഞ്ഞ കാല്പാടുകൾ
ഇടവിടാതെ പെയ്യുന്ന മഴയുടെ ശബ്ദങ്ങൾക്കു കാതോർക്കവേ
നനുത്ത ആലിംഗനം , സ്നേഹചുംബനം ..
ഒടുവിൽ , തിരിഞ്ഞൊന്നു  നോക്കാതെ
നടന്നകന്ന കാൽപാടുകൾ നോക്കി നിന്നപ്പോൾ
കാലവർഷം കുലം  കുത്തി ഒഴുകിയത് കണ്ണുകളിലൂടെയാണ് .
മനസ്സിന്റെ തേങ്ങലുകൾ മഴയുടെ ശബ്ദത്തിൽ ഒലിച്ചു പോയി
പിന്നെ ഇടയ്ക്കിടക്ക് , ഓർമ്മകളിൽ ,
കോരിച്ചൊരിയുന്ന തുലാവർഷമായി ..
അപ്രതീക്ഷിതമായി പെയ്യുന്ന വേനൽ  മഴയായി ..നീ വന്നു പോകും
എന്നെ നീ ഓർക്കില്ലായിരിക്കാം .. എങ്കിലും
എനിക്ക് നിന്നോടുള്ള പ്രണയം തീരുന്നില്ല.
ഞാൻ സ്നേഹിച്ചു കൊണ്ടേയിരിക്കും , കാരണം ..
നഷ്ടപെടാനായി എനിക്ക് ഞാനേ ഉള്ളൂ ,
എന്നിലെ പ്രണയം അനന്തമാണ് ..